എന്റെ പെങ്ങളാണ്, നീ അവളുടെ മുഖത്ത് പോലും നോക്കരുതെന്ന് യുവിയുടെ താക്കീത്: റിതികയെ പരിചയപ്പെട്ട സംഭവം വെളിപ്പെടുത്തി രോഹിത്ത് ശര്‍മ്മ

ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ രോഹിത്ത് ശര്‍മ്മ നേടിയ പ്രണയോജ്ജ്വലമായ ഇരട്ട സെഞ്ചുറി കണ്ടു നിന്നവരെയെല്ലാം ആവേശത്തിലാഴ്ത്തിയിരുന്നു. ഗ്യാലറയില്‍ നിറകണ്ണുകളോടെ കൂപ്പ് കൈയുമായി നിന്നിരുന്ന ഭാര്യ റിതികയ്ക്ക് മോതിരത്തില്‍ മുത്തിയാണ് താരം തന്റെ വിവാഹവാര്‍ഷിക സമ്മാനം നല്‍കിയത്. തുടര്‍ന്ന് റിതികയുടെ പിറന്നാള്‍ ദിനത്തിലും രോഹിത് നേടിയ സെഞ്ചുറി, ഒരു നിമിത്തമാണെന്ന് വിശ്വസിക്കാനും ആരാധകര്‍ തയാറല്ല. അത്രമേല്‍ അവര്‍ ഏറ്റെടുത്ത് കഴിഞ്ഞു ഈ താര ദമ്പതികളെ. എന്നാല്‍ റിതികയെ ആദ്യം കണ്ടുമുട്ടിയപ്പോള്‍ മര്യാദക്ക് അവരുടെ മുഖത്ത് പോലും നോക്കാന്‍ തനിക്ക് അനുവാദമില്ലായിരുന്നു എന്ന് രോഹിത്ത് ഓര്‍ത്തെടുക്കുന്നു. ഗൗരവ് കപൂറിന്റെ ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ് എന്ന പരിപാടിയിലാണ് താരം തന്റെ പ്രിയതമയെ ആദ്യം പരിചയപ്പെട്ട സംഭവം വിവരിച്ചത്. പരസ്യ ചിത്രീകരണത്തിനായി സ്റ്റുഡിയോയില്‍ എത്തിയതായിരുന്നു രോഹിത്ത്. യുവരാജ് സിംഗും, ഇര്‍ഫാന്‍ പഠാനും രോഹിത്തിനോടൊപ്പം ഷൂട്ടിനുണ്ടായിരുന്നു. അന്ന് അവിടെ സ്‌പോര്‍ട്‌സ് മാനേജറായിരുന്ന റിതികയെ ചൂണ്ടി യൂവി രോഹിത്തിനോട് പറഞ്ഞു, ഇത് എന്റെ പെങ്ങളാണ്, നീ ഇവളുടെ മുഖത്ത് പോലും നോക്കി പോവരുത്. ഇത് കേട്ടതും തനിക്ക് റിതികയോട് ദേഷ്യമാണ് തോന്നിയത്. എന്ത് അഹങ്കാരമാണ് ഈ പെണ്ണിന്, ഇവള്‍ ആരാണ്? എന്നെല്ലാം താന്‍ മനസില്‍ വിചാരിച്ചെന്ന് രോഹിത്ത് അഭിമുഖത്തില്‍ വെളിപ്പെടുത്തി. എന്നാല്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ റിതിക തന്നോട് വന്ന് സംസാരിച്ചു, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും പറഞ്ഞു. തുടര്‍ന്ന് തങ്ങള്‍ ഇരുവരും നല്ല സൗഹൃദത്തിലാവുകയും, റിതിക തന്റെ മാനേജറാവുകയും ചെയ്തു. പിന്നീട് പ്രണയത്തിലായതോടെ 2015ല്‍ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് രോഹിത്ത് പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)