നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു, പ്രതിശ്രുത വരനും അയച്ചു കൊടുത്തു; തന്നെ തേച്ച നിയമ വിദ്യാര്‍ത്ഥിനിയായ കാമുകിയ്ക്ക് മലയാള സിനിമയിലെ യുവ എഡിറ്റര്‍ കൊടുത്ത പണി ഇങ്ങനെ

crime, youth man
കിളിമാനൂര്‍: നിയമ വിദ്യാര്‍ത്ഥിനിയായ കാമുകിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന്‍ പിടിയില്‍. സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ് മോഹന്‍ദാസ്(30) ആണ് അറസ്റ്റിലായത്. പ്രതിയും യുവതിയും നേരത്തേ പ്രണയത്തിലായിരുന്നു. പ്രണയകാലത്തെ സ്വകാര്യ നിമിഷങ്ങള്‍ അന്ന് ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇരുവരും തമ്മില്‍ അകലുകയും യുവതിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിക്കുകയും ചെയ്തതോടെ അനീഷിന്റെ വിധം മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് തന്റെ സുഹൃത്തുക്കള്‍, യുവതിയുടെ പ്രതിശ്രുത വരന്‍, ബന്ധുക്കള്‍ എന്നിവരുടെ ഫോണിലേയ്ക്ക് ഇയാള്‍ താനും കാമുകിയും തമ്മിലുള്ള നഗ്നചിത്രങ്ങള്‍ അയയ്ക്കുകയായിരുന്നു. വരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങണമെന്നും അനീഷ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അശ്ലീല ചിത്രങ്ങളും വീഡിയോകളും അടങ്ങിയ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ് എന്നിവ പോലീസ് കണ്ടെടുത്തു. കിളിമാനൂര്‍ ഐഎസ്എച്ച്ഒ വിഎസ് പ്രദീപ്കുമാര്‍, എസ്‌ഐ ബികെ അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)