കടല്‍ കടന്നെത്തിയ ചരിത്രത്തെ ചുവര്‍ ചിത്രത്തിലൂടെ അവതരിപ്പിച്ച് യുവ കലാകാരന്‍മാര്‍

കോഴിക്കോട്: കേരളത്തിലേക്ക് കടല്‍ കടന്നെത്തിയ ചരിത്രത്തെ ഓര്‍മിപ്പിച്ച് യുവ കലാകാരന്‍മാരുടെ ചുവര്‍ പെയിന്റിങ്. വാസ്‌ഗോഡഗാമയെ കേന്ദ്ര കാഥാപാത്രമാക്കിയാണ് സിറ്റി ഓഫ് സ്‌പൈസസ് എന്ന പേരില്‍ ഈ യുവ കലാകാരന്‍മാരുടെ പെയിന്റിങ് ബീച്ചിനടുത്ത ചുവരില്‍ തയ്യാറാക്കിയത്. കണ്ണൂര്‍ സ്വദേശിയായ അര്‍ജുന്‍, കോഴിക്കോട് സ്വദേശികളായ ശ്രീനിഹാല്‍, അശ്വിന്‍ എന്നീ മൂന്ന് പേരടങ്ങിയതാണ് ഈ കലാകാരന്‍മാരുടെ സംഘമം. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലാണ് മൂവരും പഠനം പൂര്‍ത്തിയാക്കിയത്. 03 ഫ്രയ്മില്‍ ഒതുങ്ങി നില്‍ക്കാത്ത ഭാവനയുള്ളതിനാല്‍ മൂവരും ലഡാക്കിലേക്ക് യാത്രയായി. ഒരു മാസം ലഡാക്ക് ചുറ്റിനടന്ന അവര്‍ ലഡാക്കിലെ ചുവരില്‍ ട്രാവല്‍ എക്‌സ്പീരിയന്‍സ് ഓഫ് ലഡാക്ക് എന്ന പേരില്‍ പെയിന്റിംഗ് സൃഷ്ടികള്‍ക്ക് ഉത്ഭവം നല്‍കി. പിന്നീട് ഈ കലാകാരന്‍മാര്‍ കോഴിക്കോടെത്തിയപ്പോള്‍ സ്വന്തം നാടിന്റെ സുഗന്ധം വീണ്ടെടുക്കണമെന്ന ആഗ്രഹം സിറ്റി ഓഫ് സ്‌പൈസസിന് ജനനം നല്‍കി. വാസ്‌ഗോഡഗാമ കോഴിക്കോടിനെ കാണുന്ന ചുവര്‍ ചിത്രങ്ങളാണ് കോഴിക്കോട് ബീച്ചിനടുത്ത ചുവരില്‍ ഇവര്‍ വരച്ചിട്ടത്. 0i ഇങ്ങനെയുള്ള ഡിസൈനിങ് ജോലിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് ഈ യുവ കലാകാരന്മാര്‍ ചരിത്രത്തിന് നിറം പകരുന്നത്. ഇങ്ങനെ ചുവരില്‍ വരച്ചിടുന്ന ചിത്രങ്ങള്‍ ചരിത്രത്തിന്റെ ഏടുകളെ ഒരിക്കല്‍ കൂടി ജനമദ്ധ്യത്തിലേക്ക് എത്തിക്കുകയാണ്. തങ്ങളുടെ കലാവിരുതിനെ ലോകത്തിന്റെ വിവിധ കോണികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. അടുത്ത ജൂണില്‍ വീണ്ടുമെത്തി കോഴിക്കോട് കൂടുതല്‍ പെയിന്റിംഗ് സൃഷ്ടികള്‍ ഒരുക്കാനാണ് വിദ്യാര്‍ത്ഥികളുടെ ആഗ്രഹം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News