തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു; യൂട്യൂബ് നൂറുക്കണക്കിന് വീഡിയോകള്‍ നീക്കം ചെയ്തു

you tube,edu birdie

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്ന നൂറുക്കണക്കിന് വീഡിയോകള്‍ യൂട്യൂബ് നീക്കം ചെയ്തു. പ്രമുഖ വിദ്യാഭ്യാസ ചാനലുകളുടെ വീഡിയോകളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 250 ഓളം യൂട്യൂബ് ചാനലുകള്‍ക്ക് നടപടി കിട്ടിയെന്നാണ് സൂചന.

ഇത്തരം വീഡിയോകള്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുന്നതാണെന്നാണ് യൂട്യൂബ് വ്യക്തമാക്കുന്നത്. അക്കാദമിക് വര്‍ക്കുകള്‍ എങ്ങനെ ലളിതമായി എഴുതാം എന്ന് പഠിപ്പിക്കുന്ന പാശ്ചാത്യ നാടുകളില്‍ ഏറെ പ്രിയമായ സൈറ്റ് EduBirdie യെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്തതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലേഖനങ്ങള്‍ തയ്യാറാക്കാനും അസൈമെന്റുകള്‍ ഉണ്ടാക്കാനും സഹായിക്കുന്ന EduBirdie ന്റെ പരസ്യം നല്‍കിയ വീഡിയോകള്‍ക്കാണ് പ്രധാനമായും പിടിവീണത്. 700 ദശലക്ഷം സന്ദര്‍ശകരുള്ള 1,400 വീഡിയോകളില്‍ ഈ സൈറ്റിന്റെ പരസ്യമുണ്ടായിരുന്നു എന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)