ഷവോമി പോക്കോ എഫ് 1 ന് റെക്കോര്‍ഡ് വില്‍പ്പന

XIOMI,NEW PHONE ,POCO,RECORD SALE

ന്യൂഡല്‍ഹി: റെക്കോര്‍ഡ് വില്‍പ്പനയുമായി ഷവോമി പോക്കോ എഫ്1. വില്‍പ്പനക്കെത്തി മിനിറ്റുകള്‍ക്കുള്ളിലാണ് പോക്കോ കാലിയായത്. 200 കോടിക്ക് മുകളിലാണ് വില്‍പ്പന നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 90,000 യൂണിറ്റുകളാണ് ആദ്യ വില്‍പ്പനയ്ക്ക് എത്തിയത്. അഞ്ചു മിനിറ്റില്‍ അവയെല്ലാം തീര്‍ന്നു.

20,000 രൂപയ്ക്ക് 30,000 രൂപയ്ക്കും ഇടയിലാണ് പോക്കോ എഫ്1 ഫോണിന്റെ വില. മൂന്ന് പതിപ്പായാണ് പോക്കോ എഫ്1 എത്തുന്നത്. 6ജിബിറാം, 64ജിബി പതിപ്പ്, 6ജിബി റാം 128 ജിബി പതിപ്പ്, 8ജിബി 256 ജിബി പതിപ്പ്.

പോളി കാര്‍ബണേറ്റ് ബോഡിയാണ് ഫോണിനുള്ളത്. ഇതിന് ഒപ്പം തന്നെ വിലകൂടിയ കെവ്‌ലര്‍ ബോഡി പതിപ്പും ലഭിക്കും. 40,00 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി. 12എംപി+5എംപി ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. ഇതില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മോഡും ലഭിക്കും.

നിലവില്‍ ആന്‍ഡ്രോയ്ഡ് ഓറീയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഷവോമിയുടെ എംഐ യൂസര്‍ ഇന്റര്‍ഫേസ് 9.1 ഓടെയാണ് ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് എംഐ യുഐ 10 ലേക്ക് കയറ്റം ലഭിക്കും. ഇതിന് ഒപ്പം തന്നെ ആന്‍ഡ്രോയ്ഡ് പൈ അപ്‌ഡേറ്റും ഈ ഫോണിന് ലഭിച്ചേക്കും.




Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)