കേരളത്തിന് കൈത്താങ്ങായി ഷവോമിയും: വെള്ളം കയറി നശിച്ച ഫോണുകള്‍ക്ക് സൗജന്യ സര്‍വീസും സ്‌പെയര്‍ പാര്‍ട്ടുകള്‍ക്ക് 50 ശതമാനം വിലക്കുറവും

xiaomi,keralafloods

പ്രളക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ഷവോമിയും. പ്രളയത്തിന്റെ ഭാഗമായി വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച ഫോണുകള്‍ തികച്ചും സൗജന്യമായി സര്‍വീസിംഗ് ചെയ്തുകൊടുക്കുമെന്ന് ഷവോമി ഇന്ത്യയുടെ മാനേജിങ്ങ് ഡയറക്ടര്‍ മനു കുമാര്‍ ജൈന്‍ പ്രഖ്യപിച്ചു.

പ്രളയം മുലം വെള്ളം കയറിയ ഫോണുകള്‍ റിപ്പയര്‍ ചെയ്യുമ്പോഴുണ്ടാകുന്ന പണചിലവും നഷ്ടവും ഷവോമി ഉപഭോക്താക്കള്‍ക്ക് ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് സൗജന്യ സര്‍വ്വിസ് നല്‍കുന്നനെന്ന് മനു കുമാര്‍ ജൈന്‍ തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കി.സര്‍വീസ് ചാര്‍ജുകള്‍ ഒഴിവാക്കുന്നതിനുപുറമെ വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച സ്പെയര്‍ പാര്‍ട്ട്സുകള്‍ക്ക് 50 ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

കേരളത്തിലെ ഷവോമിയുടെ 27 സര്‍വ്വിസ് സെന്ററുകളിലും ആഗസ്റ്റ് 31 വരെ ആനുകൂല്യം ലഭ്യമാകും.


 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)