നാലു തലമുറകളിലായി 346 അംഗങ്ങള്‍; ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ വിശേഷങ്ങളറിയാം

BIGGEST FAMILY

ഉക്രൈനിലാണ് ലോകത്തെ ഏറ്റവും വലിയ കുടുംബമുള്ളത്. 87 വയസ്സുള്ള പാവേല്‍ സെമന്യുകിന്റെ 13 കുട്ടികള്‍. 13 കുട്ടികളിലുള്ള പേരക്കുട്ടികള്‍ 127. പേരക്കുട്ടികളുടെ മക്കള്‍ 203, അവരുടെ മക്കള്‍ 3. അങ്ങനെ നാലു തലമുറകളിലായി പാവേലിന്റെ കുടുംബത്തിലുള്ളത് 346 പേര്‍. കുടുംബത്തിലെ ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടാഴ്ച പ്രായം.

ലോകത്തിലെ ഏറ്റവും വലിയ കുടുംബമെന്ന ഗിന്നസ് റെക്കോര്‍ഡില്‍ സ്ഥാനം പിടിക്കാനൊരുങ്ങുകയാണ് ഇവര്‍. നിലവിലെ ഗിന്നസ് റെക്കോര്‍ഡിലുള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തില്‍ 192 അംഗങ്ങളാണുള്ളത്.

കുടുംബത്തിലെ ഓരോരുത്തരുടെയും പേരുകള്‍ ഓര്‍ത്തുവെയ്ക്കുക എന്നതാണ് വിഷമമുള്ള കാര്യമെന്ന് നിര്‍മാണ തൊഴിലാളിയായ സെമന്യുക് പറയുന്നു. കുടുംബത്തിലെ പഴയ അംഗങ്ങളുടെ പേരുകളെല്ലാം അദ്ദേഹത്തിനറിയാം. പുതിയ ആളുകളുടെ പേര് പഠിക്കാനാണ് ബുദ്ധിമുട്ട്.

സെമന്യുക്കിനെ പോലെ തന്ന നിര്‍മാണ തൊഴിലാളികളാണ് കുടുംബാംഗങ്ങളില്‍ ഭൂരിഭാഗം ആളഴുകളും. അംഗങ്ങള്‍ ഒരുപാടുണ്ട്, സ്വാഭാവികമായും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ സന്തോഷത്തിലും സ്‌നേഹത്തിലുമാണ് തങ്ങള്‍ കഴിയുന്നതെന്ന് സെമന്യുക് പറയുന്നു.

ഉക്രൈനിലെ ഒരു സ്‌കൂളില്‍ മാത്രം ഈ കുടുംബത്തില്‍ നിന്നുള്ള 30 കുട്ടികളാണ് പഠിക്കുന്നത്. പുതിയതായി വിവാഹിതരാകുന്നവര്‍ക്ക് സ്വന്തം ഗ്രാമത്തില്‍ തന്നെ വീടു പണിയാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതും കുടുംബാംഗങ്ങള്‍ തന്നെയാണ്.

ഉക്രൈന്‍ നാഷണല്‍ രജിസ്റ്റര്‍ ഓഫ് റെക്കോര്‍ഡ് , രാജ്യത്തെ ഏറ്റവും വലിയ കുടുംബമായി സെമന്യുക് കുടുംബത്തെ അംഗീകരിച്ചിരുന്നു. അതിനുശേഷമാണ് ഗിന്നസ് അധികൃതരെ വിവരമറിയിച്ചത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)