ഉംറ്റിറ്റിയുടെ തകര്‍പ്പന്‍ ഗോള്‍: പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഫ്രാന്‍സ് ഫൈനലില്‍

worldcup

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: സാമുവേല്‍ ഉംറ്റിറ്റിയുടെ ഹെഡര്‍ ഗോളില്‍ ബെല്‍ജിയത്തെ തോല്‍പിച്ച് ഫ്രാന്‍സ് റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍. 51-ാം മിനിറ്റില്‍ സാമുവേല്‍ ഉംറ്റിറ്റിയുടെ ഹെഡര്‍ ഗോളാണ് ഫ്രാന്‍സിന് ലീഡ് സമ്മാനിച്ചത്. അന്റോണിയ ഗ്രീസ്മാന്റെ ക്രോസ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. ആക്രമണത്തില്‍ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളും. തുടക്കത്തില്‍ ബെല്‍ജിയം ആധിപത്യം പുലര്‍ത്തിയെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. അതേസമയം, ഒറ്റപ്പെട്ട മുന്നേറ്റങ്ങളില്‍ ഒതുങ്ങുകയായിരുന്നു ഫ്രാന്‍സ്. ഏഡന്‍ ഹസാര്‍ഡ് പലകുറി ഗോളിനടുത്തെത്തിയെങ്കിലും ഫ്രാന്‍സിന്റെ പ്രതിരോധത്തില്‍ വീണ് ഗോളാകാതെ പോവുകയായിരുന്നു.

ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഒരു കിടിലന്‍ സേവാണ് ഒന്നാം പകുതിയില്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ഫ്രാന്‍സിനെ രക്ഷിച്ചത്. ആല്‍ഡര്‍വയ്‌റല്‍ഡ് തൊടുത്ത തന്ത്രപരമായ ഗണ്ണര്‍ ലോറിസ് തട്ടിയറ്റി. അവിശ്വസനീയമായാണ് വലത്തോട്ട് ചാടി സേവ് ചെയ്യുകയായിരുന്നു.പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫ്രാന്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത്.Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)