ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ക്രെയേഷ്യ ഫൈനലില്‍

worldcup


മോസ്‌കോ: ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ട്- ക്രൊയേഷ്യ പോരട്ടത്തിന് ആവേശത്തിലേക്ക്. അഞ്ചാം മിനിറ്റില്‍ കീറണ്‍ ട്രിപ്പിയറിന്റെ ഗോളിലൂടെ ലീഡ് നേടിയ ഇംഗ്ലണ്ടിനെ ക്രൊയേഷ്യ സമനിലയില്‍ പിടിച്ചു. ഇഗ്ലണ്ട് ട്രിപ്പിയറിന്റെ ഫ്രീകിക്കില്‍ മുന്നിലെത്തിയെങ്കിലും ഇവാന്‍ പെരിസിച്ചിന്റെ സുന്ദരന്‍ ഗോളിലൂടെ ക്രൊയേഷ്യ മറുപടി നല്‍കുകയായിരുന്നു.

ഒരു ഗോളിന്റെ ലീഡില്‍ കടിച്ചുതൂങ്ങാന്‍ ശ്രമിച്ച ഇംഗ്ലണ്ടിനു വലിയ വിലയാണ് നല്‍കേണ്ടിവന്നത്. സിമെ വര്‍സാല്‍കെ വതുവിംഗില്‍നിന്ന് ഉയര്‍ത്തി നല്‍കിയ ക്രോസ് കളരിച്ചുവടോടെ പെരിസിച്ച് വലയില്‍ എത്തിക്കുകയായിരുന്നു.

1998ല്‍ സെമിയിലെത്തിയ പ്രകടനം മറികടക്കാന്‍ ക്രൊയേഷ്യ ശ്രമിക്കുമ്പോള്‍ 1966ലെ കിരീടനേട്ടം ആവര്‍ത്തിക്കാനാണ് ഹാരി കെയ്‌നും സംഘവും ഇറ ങ്ങുന്നത്.

ഹാരി കെയ്‌നും റഹീം സ്റ്റെര്‍ലിംഗുമുള്ള ഇംഗ്ലണ്ട് മുന്നേറ്റനിര ഏതു പ്രതിരോധത്തിനും ഭീഷണിയാണ്. സ്റ്റെര്‍ലിംഗ് ഇതുവരെ ഗോള്‍നേടിയിട്ടില്ലെങ്കിലും പ്രതി രോധം ഭേദിച്ച് എതിര്‍ ബോക്‌സിലെത്തുന്ന പതിവുണ്ട്.

ലൂക്ക മോഡ്രിച്ച്, ഇവാന്‍ റാക്കിട്ടിച്ച്, ആന്റെ റെബിച്ച്, ഇവാന്‍ പെരിസിച്ച് എന്നിവരുള്ള ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ച മധ്യനിരയെന്നു വിശേഷിപ്പി ക്കപ്പെടാവുന്ന ടീമാണു ക്രൊയേഷ്യയുടേത്. മരിയോ മാന്‍സുകിച്ച്, ആന്ദ്രെ ക്രമാറിച്ച് എന്നിവരുള്ള മുന്നേറ്റനിരയും എതിരാളികള്‍ക്കു ഭീഷണിയാണ്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)