കടലിന്റെ അടിത്തട്ടില്‍ നിന്ന് മുങ്ങല്‍ വിദഗ്ധന്‍ നീര്‍നായക്ക് കൈ കൊടുക്കുന്ന വീഡിയോ വൈറലാകുന്നു. ബെന്‍ ബോര്‍വില്ലെ എന്ന മുങ്ങല്‍ വിദഗ്ധനാണ് കടലിന്റെ ആഴങ്ങളില്‍ വെച്ച് കണ്ട നീര്‍നായക്ക് കൈ കൊടുത്തത്. ഇതിന്റെ വീഡിയോ ബെന്‍ തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ്.
അതൊരു ജീവിയല്ല, അതിന് എന്നില്‍ വിശ്വാസമുണ്ടായിരുന്നു. മനുഷ്യനുമായി ഇടപഴകാന്‍ തീരുമാനിച്ചു, ബെന്‍ ബോര്‍വില്ലെ ട്വിറ്ററില്‍കുറിച്ചു. ഇംഗ്ലണ്ടിലെ നോര്‍ത്ത് അമ്പര്ലാന്ഡ് കടലിലാണ് ഹൃദ്യമായ രംഗം നടന്നത്.
WATCH: A playful gray seal appears to ‘shake hands’ with an underwater cameraman pic.twitter.com/h0TjESnnoI
— Reuters Top News (@Reuters) July 31, 2019
Discussion about this post