സ്വന്തം വീടിനടുത്ത് നിരന്തരമായുണ്ടാകുന്ന അപകടം തടയാന്‍ യു എസ്സിലുള്ള കൊളീന്‍ ചെയ്ത മാര്‍ഗമാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. കൃത്രിമമായ രണ്ട് അസ്ഥികൂടങ്ങള്‍ റോഡരികില്‍ കൊണ്ടുവച്ചു. അമിത വേഗത്തില്‍ പോയാല്‍ അപകടമാണെന്നും,പതിയെ പോയാല്‍ മതിയെന്നും ഡ്രൈവര്‍മാര്‍ക്ക് സന്ദേശം നല്‍കാനായിരുന്നു ഇങ്ങനെയൊരു കാര്യം ചെയ്തത്.
ഒരു സൈന്‍ ബോര്‍ഡുമുണ്ട് അസ്ഥികൂടത്തിന്റെ കയ്യില്‍. അതില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്,‘സ്ലോ ഡൗണ്‍ ആന്‍ഡ് അസ് ആന്‍ഡ് യൂ’ഈ ബോര്‍ഡ് കാണുമ്പോള്‍ ഡ്രൈവര്‍മാര്‍ വേഗത കുറക്കുമെന്നാണ് കൊളീന്‍ പ്രതീക്ഷിക്കുന്നത്. പക്ഷെ, ഈ അസ്ഥികൂടത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ചിലരെങ്കിലും ഇത് നല്ല ആശയമാണെന്നു പറയുന്നുണ്ടെങ്കിലും ചിലര്‍ പറയുന്നത് ഇത് മോശമായിപ്പോയി, ഇത് അപകടത്തിന് വേറൊരു കാരണമാകും എന്നാണ്.
Discussion about this post