സെന്റ്പീറ്റേഴ്സ് ബെര്‍ഗ്: റഷ്യയിലെ മര്മാന്സിന് വന്‍ മോഷണത്തില്‍ അമ്പരന്ന് ജനങ്ങള്‍. 56 ടണ്‍ ഭാരമുള്ള പാലത്തിന്റെ 75 അടിയോളം നീളം വരുന്ന ഭാഗങ്ങള്‍ ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമായി. മര്‍മാന്‍സ്കിലുള്ള ഉമ്പാ നദിക്ക് കുറുകെയുള്ള പാലത്തിന്റെ മധ്യഭാഗമാണ് കാണാതായത്.
കഴിഞ്ഞ മെയ് 16നാണ് പാലത്തിന്റെ ഭാഗം പെട്ട് അപ്രത്യക്ഷമായതിനെക്കുറിച്ച് റഷ്യന്‍ സമൂഹ മാധ്യമമായ വികെയില്‍ വാര്‍ത്തകള്‍ പ്രചരിച്ചുതുടങ്ങിയത്. പാലത്തിന്റെ മധ്യഭാഗം നദിയിലേക്ക് തകര്‍ന്നുവീണു എന്ന രീതിയിലായിരുന്നു അന്നത്തെ പ്രചരണം.
വികെയില്‍ പ്രചരിച്ച ചിത്രങ്ങളും ഇത് ശരിവയ്ക്കുന്നതായിരുന്നു. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്ക് ശേഷം വികെയിലൂടെ പുറത്തുവന്ന ചിത്രങ്ങളില്‍ തകര്‍ന്നുവീണ പാലത്തിന്റെ ഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. അതേസമയം പാലം അപ്രത്യക്ഷമായതിന്റെ പിന്നില്‍ മോഷണസംഘമാണെന്നാണ് പ്രദേശവാസികളുടെ കണക്കുകൂട്ടല്‍. പാലത്തന്റെ ഉരുക്ക് ഭാഗങ്ങള്‍ക്ക് വേണ്ടിയാണ് മോഷണം നടത്തിയതെന്നാണ് ഇവരുടെ അനുമാനം.
Discussion about this post