റഷ്യയുടെ ‘രഹസ്യപ്രഥമ വനിത’ ഇനി ഇരട്ടക്കുട്ടികളുടെ അമ്മ

റഷ്യ: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ രഹസ്യ കാമുകി അലീന കബാവേ (36) ഇരട്ട ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി. മുന്‍ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും ജിംനാസ്റ്റിക്ക് താരവുമായ അലീന കബാവേയും വ്ളാഡിമിര്‍ പുടിനും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് ഏറെക്കാലമായി അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്.

സിസേറിയനിലൂടെയാണ് അലീന ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത് എന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. കായികരംഗത്തു നിന്നു മാറിയതിനു ശേഷം ഇവര്‍ മോഡലിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു. ഇപ്പോള്‍ നാഷണല്‍ മീഡിയ ഗ്രൂപ്പിന്റെ ചുമതലവഹിക്കുകയാണ് അലീന.

കുളകോവ് റിസര്‍ച് സെന്ററിലെ വിഐപി വിഭാഗം ഒഴിപ്പിച്ചത് കബേവയുടെ പ്രസവത്തിനായാണെന്ന് അഭ്യൂഹങ്ങളുണ്ട്. റഷ്യയുടെ ‘രഹസ്യപ്രഥമ വനിത’ എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുന്നത്. എന്നാല്‍ പുടിന്‍ അലീനയുമായുള്ള ബന്ധം നിഷേധിച്ചിരുന്നു. 2013 ലായിരുന്നു പുടിനും ഭാര്യ ലൂദ്മില ഷെക്ബെനോവും തമ്മില്‍ 30 വര്‍ഷം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിച്ചത്. ഈ ബന്ധത്തില്‍ പുടിന് രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്.

Exit mobile version