കൊളംബോ: ശ്രീലങ്കയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തിയ നവവധുവിന് ദാരുണാന്ത്യം. ബ്രിട്ടീഷ് സ്വദേശിയായ ഉഷേലാ പട്ടേലാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
ഇരുവരുടെയും വിവാഹം ആറ് ദിവസം മുന്‍പാണ് കഴിഞ്ഞത്. ഉഷേലാ പട്ടേലും ഭര്‍ത്താവ് ഖിലാന്‍ ചന്ദേരയും ഹണിമൂണ്‍ ആഘോഷത്തിനായാണ് ശ്രീലങ്കയില്‍ എത്തിയത്.
ഇരുവരും താമസിച്ച ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിന് ശേഷം അവശരായി തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉഷേലാ മരണപ്പെടുകയായിരുന്നു. ഭാര്യയുടെ മരണവുമായി ബന്ധപെട്ടു അന്വേഷണം തുടങ്ങിയതിനാല്‍ ഭര്‍ത്താവിനെ ശ്രീലങ്കയില്‍ നിന്നും വിട്ടയച്ചിട്ടില്ല.
Discussion about this post