വാഷിംഗ്ടണ്‍: യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒമ്പതു വയസുകാരനായ മകന് അറസ്റ്റില്‍. മിഷിഗണിലാണ് സംഭവം. യുവതിയെ വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. പൗളിന് റന്‍ഡോള്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഒമ്പത് വയസുള്ള മകനാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഒമ്പതുകാരനെ ജുവനൈല്‍ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. ജുവനൈല്‍ സെന്ററില്‍ കൗണ്‍സലിംഗ് ഉള്‍പ്പെടെ കുട്ടിക്ക് നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം ഈ കുട്ടി അയല്‍വാസിയുടെ എട്ടുവയസുകാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ട് ഉണ്ട്. ദാരുണമായ സംഭവമാണ് നടന്നതെന്ന് അധികൃതരും പറഞ്ഞു.
Discussion about this post