ലോറന് ഹാന്‍ട്രിസ് എന്ന നടി ഇന്ത്യക്കാര്‍ക്കും സുപരിചിതയാണ്. ‘ഏ മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധേയമായത്. ഏറെ സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന നടി കൂടിയാണ് അവര്‍ എന്നാല്‍ പെട്ടെന്നായിരുന്നു വിധി കാന്‍സറിന്റെ രൂപത്തില്‍ വേട്ടയാടി. മൂക്കില്‍ ഒരു ചെറിയ കുരുവന്നത് ലോറന് അത്ര കാര്യമായിട്ട് എടുത്തില്ല. മൂക്കില്‍ കുരു വന്നതിന്റെ ചിത്രം, എത്ര ശ്രമിച്ചിട്ടും ഇത് പോകുന്നില്ല എന്ന അടിക്കുറിപ്പോടെയാണ് ലോറന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ആദ്യമൊന്നും ലോറന് കുരു അത്ര ശ്രദ്ധിച്ചില്ല. എന്നാല്‍ ഒരു മാസമായതോടെ കുരു ഒരു ധാന്യമണിയോളം വളര്‍ന്നതോടെ കുത്തിപ്പൊട്ടിച്ചു. കുറച്ചുദിവസം കഴിഞ്ഞതോടെ കുരുവിന്റെ ഭാഗം ചുവന്ന് വൃത്താകൃതിയിലായി അതില്‍ നിന്നും രക്തം വരാന്‍ തുടങ്ങിയതോടെ ലോറന് ഭയന്നു. വേഗം തന്നെ ഒരു ത്വക്ക്രോഗ വിദഗ്ധനെ കണ്ടു. സംശയം തോന്നിയ ഡോക്ടര്‍ ബയോപ്സിയെടുക്കാന്‍ നിര്‍ദേശിച്ചു. ബയോപ്സിയെന്ന് കേട്ടതും ലോറന് തകര്‍ന്നു. റിസല്‍ട്ട് കിട്ടുന്നതുവരെ ഭയത്തോടെയാണ് കഴിഞ്ഞത്. ഫലം ലോറന് ഭയന്നതുതന്നെയായിരുന്നു. ത്വക്കില്‍ കാന്‍സറാണെന്ന് ബയോപ്സിയില്‍ തെളിഞ്ഞു.
തൊലിക്കടിയില്‍ വളരെ ഗുരുതരമായ ആക്രമണം കാന്‍സര്‍ നടത്തുന്നുണ്ടായിരുന്നു. അതുകൊണ്ട് ഒട്ടും സമയം കളയാതെ അവള് നേരെ സര്‍ജറിയിലേക്ക് കടന്നു. മൂക്കിന്റെ കാന്‍സര്‍ ബാധിതമായ ഒരു ഭാഗം അവര്‍ നീക്കം ചെയ്തു. അതിനു ശേഷം മുഖത്തെ അതിന്റെ കേടുപാടുകള്‍ കുറയ്ക്കാന്‍ പ്ലാസ്റ്റിക് സര്ജന് ഒരു റീ കണ്‍സ്ട്രക്റ്റീവ് സര്‍ജറിയും ചെയ്തു.
കാന്‍സറാണെന്ന് കേട്ടപ്പോള്‍ തകര്‍ന്നെങ്കിലും ആദ്യം തന്നെ കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷം തോന്നി. ഇപ്പോള്‍ തന്റെ ആരാധകരെ ഇന്‍സ്റ്റാഗ്രാമിലൂടെ കാന്‍സറിനെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലോറന്.
Discussion about this post