റായ്പൂര്‍: ഛത്തിസ്ഗഡിലെ ബിജെപി എംഎല്‍എ ഭീമാ മാണ്ഡവിയെ വധിച്ച മാവോയിസ്റ്റ് സംഘത്തിലെ പ്രധാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് മാഡ്വി മുയ്യയാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.
ഏപ്രില്‍ 9 നാണ് ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ബിജെപി എംഎല്‍എ ഭീമാ മണ്ഡാവിയുടെ വാഹനവ്യൂഹത്തിന് നേരെ മാവോവാദി ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഭീമാ മണ്ഡാവി അടക്കം ആറ് പേര് കൊല്ലപ്പെട്ടിരുന്നു. കൗകോണ്ഡ പൊലീസ് സ്റ്റേഷന് പരിധിയിലെ ശ്യാംഗിരി എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. എംഎല്‍എയുടെ വാഹനവ്യൂഹത്തിന് നേരെ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ വെടിവെപ്പും ഉണ്ടായിരുന്നു.
സ്ഫോടനത്തിന് പിന്നിലെ മാവോയിസ്റ്റ് നേതാവ് മാഡ്വി മുയ്യയാണ് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഇപ്പോള്‍ കൊല്ലപ്പെട്ടത്.
Discussion about this post