ഫ്‌ളോറിഡ; ഫ്‌ളോറിഡയില്‍ കറുത്ത വര്‍ഗക്കാരനെ വെടിവച്ചുകൊന്ന പോലീസ് ഓഫീസര്‍ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷ. 2015 ലായിരുന്ന കേസിനാസ്പദമായ സംഭവം. വാഹനത്തിനു സമീപം നിന്നിരുന്ന 31 കാരനായ കോറി ജോണ്‍സനെ വെടിവച്ചു കൊന്ന കേസിലാണ് അമേരിക്കന്‍ പാക്കിസ്ഥാനി മുന്‍ ഫ്‌ളോറിഡാ പോലീസ് ഓഫിസര്‍ നോമാന്‍ രാജയെ 25 വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.
ഡ്രമ്മിസ്റ്റായ കോറി രാത്രി പരിപാടി കഴിഞ്ഞു മടങ്ങുമ്പോള്‍ വാഹനം കേടായതിനെ തുടര്‍ന്നു റോഡിനരികില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. സിവില്‍ ഡ്രസില്‍ അവിടെയെത്തിയ രാജ കോറിയുമായി വാക്ക് തര്‍ക്കം ഉണ്ടാക്കുകയും, കോറി തന്റെ കൈയിലുണ്ടായിരുന്ന ലൈസെന്‍സുള്ള റിവോള്‍വര്‍ പുറത്തെടുക്കുകയും ചെയ്തു. സ്വയരക്ഷാര്‍ത്ഥം രാജ ഉടനെ കോറിയെ വെടിവച്ചു വീഴ്ത്തി. പുറകിലുണ്ടായിരുന്ന ട്രക്ക് ഡ്രൈവര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഈ തെളിവുകളാണ് രാജ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
Discussion about this post