ചാള്‍സ്റ്റണ്‍: 14 വയസുള്ള വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അമേരിക്കയിലെ വെസ്റ്റ് വിര്‍ജീനിയയില്‍ അധ്യാപികയായ എലിസബത്ത് ഹാര്‍ബര്‍ട്ട് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 14 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. ഇപ്പോള്‍ 43വയസാണ് എലിസബത്തിന്. അന്നത്തെ വിദ്യാര്‍ത്ഥിയായ ക്രിസ്റ്റഫര്‍ ബ്രിച്ചിന് 28 വയസും.
എലിസബത്തിന് ഈ വിദ്യാര്‍ത്ഥിയില്‍ നാല് മക്കളുണ്ട്.തന്റെ 13-ാം വയസില്‍ ക്രിസ്റ്റഫര്‍ മുത്തശ്ശിയുടെ വീട്ടിലേക്ക് താമസം മാറിയതോടെയാണ് അധ്യാപികയുമായി ബന്ധം ആരംഭിക്കുന്നത്. എലിസബത്തിന് 30 വയസുള്ളപ്പോള്‍ അവര്‍ താനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് ക്രിസ്റ്റഫര്‍ പറയുന്നു.
അവരെ താന്‍ 70ശതമാനം അമ്മയായും 30 ശതമാനം കാമുകിയായുമാണ് കണ്ടിരുന്നതെന്നും, 2006ല്‍ എലിസബത്ത് ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടിയെന്നും ക്രിസ്റ്റഫര്‍ പറഞ്ഞു. 2007ല്‍ ക്രിസ്റ്റഫറില്‍ നിന്ന് എലിസബത്ത് ഗര്‍ഭിണിയായി. ഇപ്പോള്‍ ഇവര്‍ക്ക് 4 മക്കളുണ്ട്. അതേസമയം ക്രിസ്റ്റഫര്‍ തന്നെ വീട്ടു തടങ്കലിലാക്കി പീഡിപ്പിക്കുകയായിരുന്നെന്ന് എലിസബത്ത് ആരോപിക്കുന്നു.
Discussion about this post