സാവ പോളോ: ബ്രസീലിയന്‍ മോഡല്‍ ഫാഷന്‍ ഷോയ്ക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ടെയ്ല്‍സ് സോര്‍സ് (26) ആണ് ക്യാറ്റ് വാക്ക് നടക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. ബ്രസീലിലെ സാവപോള ഫാഷന്‍ വീക്കില്‍ പങ്കെടുക്കവേ ക്യാമറയ്ക്കും കാണികള്‍ക്കും മുന്നില്‍ ടെയ്ല്‍സ് പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ശനിയാഴ്ചയാണ് സംഭവം
Discussion about this post