ഇസ്ലാമാബാദ്: സമൂഹമാധ്യമങ്ങളില്‍ വ്യക്തികള്‍ തമ്മിലുള്ള വഴക്കുകള്‍ നമ്മള് ധാരാളം കാണാറുണ്ട്. ഒരു ചെറിയ കാര്യം മതിയാകും വലിയ വഴക്കാവാന്‍. എന്നാല്‍ വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ഇത്തരത്തിലുള്ള വഴക്കുകള്‍ രാഷ്ട്രത്തലവന്മാര് തമ്മില്‍ ഉണ്ടായാലോ?
അത്തരത്തിലൊരു ട്വിറ്റര്‍ യുദ്ധമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയത്. പാകിസ്താന് പ്രസിഡന്റ് ഇമ്രാന് ഖാന്റെ ഒരു പ്രസ്താവനയാണ് രാഷ്ട്രത്തലവന്മാരുടെ പോരിന് കാരണമായത്. അഫ്ഗാനിസ്ഥാനിലെ നിലവിലെ ഭരണം മോശമാണ് എന്ന രീതിയിലായിരുന്നു ഇമ്രാന് ഖാന്റെ പ്രസ്താവന. ഇതിനെതിരെ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ ആര് ബാസ് ഇമ്രാന് ഖാനെ വിമര്‍ശിച്ച് ട്വിറ്ററിലൂടെ രംഗത്ത് വന്നു. അഫ്ഗാനിസ്ഥാന്റെ കാര്യത്തില്‍ ഇടപെടേണ്ട എന്ന രീതിയിലായിരുന്നു ട്വിറ്റ്.
Some aspects of #cricket apply well in diplomacy, some do not. @ImranKhanPTI, important to resist temptation to ball-tamper with the #Afghanistan peace process and its internal affairs. #AfgPeace
— John R. Bass (@USAmbKabul) March 27, 2019
ഇതിനെതിരെ പാകിസ്താനിലെ ഒരു മന്ത്രി തന്റെ ട്വിറ്ററിലൂടെ രംഗത്തെത്തി. മന്ത്രി കുള്ളന്മാര് എന്ന് അഭിസംബോധന ചെയ്യുകയും വിമര്‍ശനമുന്നയിക്കുകയും ചെയ്തു. എന്നാല്‍ മന്ത്രിയുടെ വംശീയ പരാമര്‍ശത്തിനെതിരെ ആളുകള്‍ രംഗത്ത് വന്നതോടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
ശേഷം പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി അഫ്ഗാനിസ്ഥാനിലെ മന്ത്രി ട്വിറ്ററിലൂടെ രംഗത്തെത്തി. നേതാക്കന്മാരുടെ ഈ ട്വീറ്റുകള്‍ ഒരു യുദ്ധസമാനമായ അന്തരീക്ഷം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Discussion about this post