ബീജിംഗ്: ഇന്ത്യന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിനെ ചൈനയുടെ ഭാഗമായി ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് 30,000 ലോക ഭൂപടങ്ങള്‍ ചൈന നശിപ്പിച്ചു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായി അരുണാചല്‍ പ്രദേശും തായ്വാനും തങ്ങളുടെ ഭാഗമാണെന്ന് വാദിച്ചാണ് ചൈന ലോകഭൂപടങ്ങള്‍ നശിപ്പിച്ചത്. മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഭൂപടങ്ങളാണ് ചൈനീസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചത്.
അരുണാചല്‍ പ്രദേശ് തെക്കന്‍ ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്ന ചൈന അവിടുത്തേക്കുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തെ നിരന്തരം വിമര്‍ശിക്കാറുണ്ട്.
മാപ്പ് മാര്‍ക്കറ്റില്‍ ചൈന ചെയ്തതെല്ലാം തികച്ചും നിയമാനുസൃതവും ആവശ്യകതയുള്ളതുമാണെന്ന് ഇന്റര്‍നാഷണല്‍ ലോ ഓഫ് ചൈന ഫോറിന് അഫയേഴ്സ് യൂണിവേഴ്സിറ്റിയിലെ പ്രഫസര്‍ ലിയു വെന്‍സോംഗ് അവകാശപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ ഒരു പ്രധാനപ്പെട്ട പ്രദേശമാണ് അരുണാചല്‍ പ്രദേശ്.
ഇന്ത്യയുടെ സമ്പൂര്‍ണാധികാരമുള്ള സംസ്ഥാനമാണ് അരുണാചല്‍പ്രദേശെന്നും അതിനെ ഒരിക്കലും ചൈനയ്ക്ക് അന്യാധീനപ്പെടുത്തുവാന്‍ സാധ്യമല്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സന്ദര്‍ശനം നടത്തുന്നതു പോലെ തന്നെയാണ് അരുണാചല്‍ പ്രദേശിലേക്കും നേതാക്കന്മാര് പോകുന്നതെന്നും ഇന്ത്യ വ്യക്തമാക്കി.
Discussion about this post