ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി നാടുകടന്ന വജ്ര വ്യാപാരി നീരവ് മോദിക്കെതിരെ ലണ്ടന്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്. നീരവ് മോദിയെ ലണ്ടനില്‍ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി. നീരവ് മോദിയെ ഉടന്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ശേഷം നീരവ് മോദിയെ നാടുകടത്തുന്നതിനുള്ള നിയമ നടപടികള്‍ ആരംഭിക്കും.
കഴിഞ്ഞ ആഴ്ചയാണ് ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുന്ന നീരവ് മോദിയെ കണ്ടെത്തിയത്. ലണ്ടനിലെ നഗരവീഥിയിലൂടെ നടന്നുപോകുന്ന നീരവ് മോദിയുടെ വീഡിയോ ലണ്ടനിലെ ഒരു പ്രമുഖ മാധ്യമമാണ് പുറത്തുവിട്ടത്. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് എല്ലാം ‘നോ കമന്റ്‌സ്’ എന്നാണ് നീരവ് മോദി പ്രതികരിച്ചത്.
പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ ഉപയോഗപ്പെടുത്തുന്ന ഏറ്റവും വലിയ ആയുധമായിണ് നീരവ് മോദി. കോടികള്‍ തട്ടിപ്പ് നടത്തി നാടുവിടാന്‍ നീരവ് മോദിയെ സഹായിച്ചത് കേന്ദ്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ഇയാള്‍ക്കെതിരെ നടപടികള്‍ കടുപ്പിച്ചിരുന്നു. നീരവ് മോദി മുംബൈ അലിഗഡില്‍ അനധികൃതമായി പണിത നൂറ് കോടി വിലമതിക്കുന്ന ആഢംബര ബംഗ്ലാവ് റവന്യു അധികൃതര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. കൂടാതെ കോടികള്‍ മതിപ്പുള്ള സ്വത്ത്‌വകകള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.
Discussion about this post