ദുബായ് : പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്താനിലെ ഡോണ്‍ ദിനപത്രത്തിലെ റിപ്പോര്‍ട്ട് പ്രകാരം അപൂര്‍വ രോഗത്തിന് ചികിത്സയിലായിരുന്നു മുഷറഫ്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് പര്‍വേസിന് ദുബായില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ആള് പാകിസ്ഥാന് മുസ്ലീം ലീഗ് (എപിഎംഎല്) സെക്രട്ടറി ജനറല്‍ മെഹ്റീന്‍ ആദം മാലിക്കിനെ ഉദ്ദരിച്ചു കൊണ്ടായിരുന്നു റിപ്പോര്‍ട്ട്. ശരീരത്തിലെ പ്രോട്ടീനുകള്‍ വിവിധ അവയവങ്ങളില്‍ അടിഞ്ഞു കൂടുന്ന രോഗാവസ്ഥയായ അമിലോയിഡോസിസാണ് പര്‍വേസിന്. ഇത് മൂലം അദ്ദേഹത്തിന് നില്‍ക്കാനും നടക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും റിപ്പോര്‍ട്ട് ഉണ്ട്.
Discussion about this post