എത്യോപ്യ: ‘പ്ലെയിന്‍ ലാന്‍ഡ് ചെയ്ത ഉടന്‍ വിളിക്കാം’- പ്രിയതമയുടെ വിളി കാത്തിരുന്ന സൗമ്യയെ തേടിയെത്തിയത് ദുരന്തവാര്‍ത്തയാണ്. കഴിഞ്ഞദിവസം പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണ എത്യോപ്യന്‍ വിമാനത്തിലെ യാത്രക്കാരിയായ ഇന്ത്യാക്കാരി ശിഖ ദാര്‍ഗിന്റെ ദാരുണമരണത്തിന്റെ ഞെട്ടലിലാണ് ഭര്‍ത്താവ്.
മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍, മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ശിഖയും സൗമ്യ ഭട്ടാചാര്യയും വിവാഹിതരായത്. ശിഖക്കൊപ്പം നയ്‌റോബിയിലേക്ക് പോകാനിരുന്നതാണ് സൗമ്യയും. ടിക്കറ്റുമെടുത്തിരുന്നു. അവസാന നിമിഷമാണ് ഔദ്യോഗിക ആവശ്യം മൂലം സൗമ്യ ടിക്കറ്റ് റദ്ദാക്കിയത്.
‘ഞാന്‍ ഫ്‌ലൈറ്റില്‍ കയറി. ലാന്‍ഡ് ചെയ്യുമ്പോള്‍ വിളിക്കാം’- ശിഖ സൗമ്യക്കയച്ച അവസാന സന്ദേശം ഇങ്ങനെ. പക്ഷേ ആ സന്തോഷത്തിന് അധിക ആയുസ്സുണ്ടായിലല്ല, ഉടനെ സുഹൃത്തിന്റെ വിളി വന്നു. ദുരന്തവാര്‍ത്ത കേട്ട് ഒരക്ഷരം പോലും മിണ്ടാനാകാതെ സൗമ്യ നിന്നു. ശിഖ നയ്‌റോബിയില്‍ നിന്ന് മടങ്ങിയെത്തിയാല്‍ അവധിക്കാല യാത്ര പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.
ഐക്യരാഷ്ട്രസഭാ ഉപദേശകയായിരുന്നു ശിഖ ദാര്‍ഗ്. നയ്റോബിയില്‍ നടക്കുന്ന യുഎന്‍ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു ശിഖ. പാരിസ് പരിസ്ഥിതി ഉടമ്പടി ചര്‍ച്ചകളില്‍ ശിഖ പങ്കെടുത്തിരുന്നു.
149 യാത്രക്കാരും എട്ട് ജീവനക്കാരുമായി പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.
Discussion about this post