വാഷിംങ്ടണ്‍: സെല്‍ഫി പ്രേമം അതിരുവിട്ടപ്പോള്‍ യുവതിയെ കരിമ്പുലി പിടിച്ചു.
സെല്‍ഫി എടുക്കാനായി മൃഗശാലയുടെ കൂടിന് മുകളില്‍ കയറിയ യുവതിയ്ക്കാണ് ദാരുണ അനുഭവം.
അമേരിക്കയിലെ അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം. സെല്‍ഫിയെടുക്കാന്‍ കൂടിന്റെ കൈവരിയില്‍ കയറിനിന്ന 30 കാരിയെയാണ് കരിമ്പുലി ആക്രമിച്ചത്. സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരിമ്പുലി യുവതിയുടെ കൈകളില്‍ പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പ്രതീക്ഷിക്കാതെയായിരുന്നു കരിമ്പുലിയുടെ ആക്രമണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ഒരാളാണ് കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിട്ടത്. ഉടന്‍ തന്നെ ഇവരെ മൃഗശാല ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് കരിമ്പുലി കൂടിന് പുറത്തായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
കൂട് നിര്‍മിച്ചിരിക്കുന്നത് എന്തിനാണെന്ന് ദയവായി കാഴ്ച്ചക്കാര്‍ മനസിലാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷവും ബാരിയറില്‍ കയറാന്‍ ശ്രമിച്ച ഒരാളെ കരിമ്പുലി ആക്രമിച്ചിരുന്നു.
A Phoenix woman suffers from injuries after a black jaguar swiped at her while she was taking a selfie. @TVMarci has the story. https://t.co/1ruDM6Q9U3 pic.twitter.com/80ksjVYNMu
— Good Morning America (@GMA) 10 March 2019