അലബാമ: അമേരിക്കയിലെ അലബാമയെ തകര്‍ത്ത് ചുഴലിക്കാറ്റ്. 23 പേരാണ് ചുഴലിക്കാറ്റില്‍ മരിച്ചത്. മരണ നിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ചുഴലിക്കാറ്റ് കാരണം വന്‍ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈസ്റ്റ് അലബാമയിലെ ലീ കൗണ്ടിയിലാണ് കഴിഞ്ഞ ദിവസം ചുഴലിക്കാറ്റ് വീശിയത്. എത്രപേര്‍ക്ക് പരിക്കേറ്റുവെന്ന് ഇതുവരെ തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
രാത്രിയില്‍ അപകട സാധ്യത ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചയെ ആരംഭിക്കുവെന്ന് അധികൃതര്‍ അറിയിച്ചു. 266 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയതെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്യ്തു. ഈസ്റ്റ് അലബാമ മെഡിക്കല്‍ സെന്ററില്‍ മാത്രം നാല്‍പതോളം പേരെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആറു വയസുള്ള കുട്ടി അടക്കം 23 പേരാണ് ചുഴലിക്കാറ്റില്‍ മരിച്ചത്.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രസിഡന്റ് ട്രംപ് സ്ഥിതിഗതികള്‍ നേരിടാനും, സുരക്ഷിതരായി ഇരിക്കാനും ട്വീറ്റ് ചെയ്തിട്ടുണ്ട്.
Discussion about this post