മൊഗാദിഷു: സൊമാലിയയില്‍ സൈന്യവും അല്‍ശബാബ് ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായി. തലസ്ഥാനമായ മൊഗാദിഷുവിലാണ് കഴിഞ്ഞ ദിവസം ഏറ്റുമുട്ടല്‍ ഉണ്ടായത്. സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചാക്രമിച്ചു. സൈന്യത്തിന്റെ ആക്രമണത്തില്‍ 36 പേര്‍ കൊല്ലപ്പെടുകയും 80 തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സിവിലയന്മാരാണെന്ന് സൈനിക വക്താവ് അറിയിച്ചു.
മൊഗാദിഷുവിലെ അല്‍മുഖ്റ ഹോട്ടലില്‍ ഉണ്ടായിരുന്ന അല്‍ഷബാബ് തീവ്രവാദികളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൈന്യം കഴിഞ്ഞ ദിവസം വെടിവെയ്പ്പ് നടത്തിയത്. സൈന്യവും ഭീകരരും തമ്മില്‍ നിരവധി തവണയാണ് ഏറ്റുമുട്ടിയത്. ഹോട്ടലിലേക്ക് കടക്കാന്‍ ശ്രമിച്ച സൈനികര്‍ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.