ഇന്തോനേഷ്യ: ഇന്തോനേഷ്യയില്‍ ഉണ്ടായ ഖനി അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. സുലവേസി ദ്വീപില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണ ഖനിയിലാണ് അപകടം സംഭവിച്ചത്. അറുപതോളം പേര്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഖനിക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേ സമയം മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഖനിക്കുള്ളില്‍ നിന്ന് പതിമൂന്ന് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടന്ന് ഇന്തോനേഷ്യന്‍ ഡിസാസ്റ്റര്‍ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
നിയന്ത്രണക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് ഖനികളിലെ അപകടങ്ങള്‍ക്ക് കാരണം. ഉള്‍പ്രദേശങ്ങളിലെ രൂക്ഷമായ തൊഴിലില്ലായ്മയാണ് ആളുകളെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഖനികളില്‍ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
Discussion about this post