സിംഗപൂര്‍: ഭാര്യയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ആറുവയസുകാരിയായ മകളെയും 13 വയസുകാരിയായ അനന്തരവളെയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത തൊഴില്‍ രഹിതനായ യുവാവിന് 25 വര്‍ഷവും ആറ് മാസവും തടവ്. 27കാരനായ ഇയാള്‍ക്ക് അതിക്രൂരന്‍ എന്ന് വിശേഷിപ്പിച്ച് സിംഗപൂര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
ഇരുപത്തഞ്ച് വര്‍ഷവും ആറ് മാസവും കൂടാതെ ചൂരല്‍ ഉപയോഗിച്ച് 24 അടിയും 6.3 ലക്ഷം രൂപ പിഴയും ഇയാള്‍ക്ക് കോടതി ചുമത്തി. യുവാവില്‍ നിന്ന് പരിപൂര്‍ണമായ സംരക്ഷണം ലഭിക്കേണ്ടിയിരുന്ന മൂന്നുപേരെയാണ് ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തതെന്നും ദയ അര്‍ഹിക്കുന്നില്ലെന്നും അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
വേശ്യാവൃത്തിക്ക് ഭാര്യ സമ്മതിക്കാതിരുന്നതോടെ ഇയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.
Discussion about this post