ലണ്ടന്‍: കാള്‍മാക്‌സിന്റെ ശവകുടീരത്തിനു നേരെ വീണ്ടും ആക്രമണം. നോര്‍ത്ത് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുള്ള മാക്‌സിന്റെയും കുടുംബത്തിന്റെയും പേരുകള്‍ കൊത്തിവെച്ച ശവകുടീരത്തിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഒരു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.
വെറുപ്പിന്റെ സിദ്ദാന്തം(doctrine of hate) വംശഹത്യയുടെ ശില്‍പി(architect of genocide) എന്നെല്ലാം ചുവന്ന ചായം കൊണ്ട് ശവകുടീരത്തിനു മുകളില്‍ എഴുതിയ നിലയിലായിരുന്നു.
മാര്‍ക്സിന്റെ ശവകുടീരത്തിലെ മാര്‍ബിള്‍ പാളി പൊളിക്കാനാണ് മുമ്പ് ശ്രമം നടന്നിരുന്നത്. തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടായ സാഹചര്യത്തില്‍ സ്മാരകത്തിന് സംരക്ഷണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു.
ജര്‍മ്മന്‍ നവോത്ഥാന നായകനും കമ്മ്യൂണിസ്റ്റ് ചിന്തകനുമായ കാള്‍ മാര്‍ക്‌സ് 1849ലാണ് ലണ്ടനിലേക്ക് കുടിയേറുന്നത്. ശിഷ്ടകാലം ലണ്ടനിലായിരുന്നു താമസം. 1883 മാര്‍ച്ച് 14നായിരുന്നു അന്ത്യം.
ശവകുടീരത്തിനു നേരെ മുമ്പും പലതവണ ആക്രമണമുണ്ടായിട്ടുണ്ട്. 1970ല്‍ പൈപ്പ് ബോംബ് ആക്രമണമുണ്ടായിരുന്നു. ബ്രിട്ടനിലെ സംരക്ഷിത കേന്ദ്രങ്ങളില്‍ ഒന്നാണ് ഈ ശവകുടീരം. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി.