ഹരാരെ: സിംബാബ്‌വെയിലെ സ്വര്‍ണ്ണ ഖനിയില്‍ കുടുങ്ങിപ്പോയ ഇരുപത്തിരണ്ട് പേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. അതേ സമയം ഖനിയില്‍ കുടുങ്ങിയ എട്ട് പേരെ ജീവനോടെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. ഖനിയില്‍ ഇപ്പോഴും നിരവധി ആളുകളാണ് കുടുങ്ങിക്കിടക്കുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.
സിംബാബ്‌വെയിലെ സ്വര്‍ണ്ണ ഖനിയില്‍ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. എഴുപതോളം ആളുകളാണ് ഖനിയില്‍ കുടുങ്ങിയത്. 100 മീറ്ററിലധികം താഴ്ചയിലാണ് ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം സുഗമമായിരുന്നില്ല.
അപകടം സംഭവിച്ച് രണ്ട് ദിവസം ആയിട്ടും ജീവനോടെ പുറത്തെടുക്കാനായത് എട്ടുപേരെയാണ്. ഖനിയില്‍ കുടുങ്ങി കിടക്കുന്ന പലരുടെയും നില ഗുരുതരമാണ്. അനധികൃതമായി സ്വര്‍ണം കുഴിച്ച് എടുക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അതേ സമയം സ്വര്‍ണ്ണ ഖനി അപകടം ദേശീയ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിച്ചുണ്ട്.
Discussion about this post