പാരിസ്: പുതുവര്‍ഷ ദിന പ്രസംഗത്തില്‍ പങ്കെടുക്കുന്നതിനിടെ നിരവധി തവണ തെറ്റായ രീതിയില്‍ സ്പര്‍ശിച്ചുവെന്ന് ഫ്രാന്‍സിലെ വത്തിക്കാന്‍ സ്ഥാനപതിയ്ക്ക് നേരെ ലൈംഗികാരോപണം. ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്റൂറയാണ് ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്നത്.
പാരിസ് സിറ്റി ഹോളിലെ കീഴ്ജീവനക്കാരനാണ് ആര്‍ച്ച് ബിഷപ്പിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. 2009 മുതല്‍ പാരീസില്‍ വത്തിക്കാന്‍ സ്ഥാനപതിയായി സേവനം ചെയ്യുകയാണ് 74 കാരനായ ആര്‍ച്ച് ബിഷപ്പ് ലൂയിജി വെന്റൂറ.
Discussion about this post