വത്തിക്കാന്‍ സിറ്റി: 2010 ല്‍ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട കര്‍ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാനെ വിശുദ്ധഗണത്തിലേക്ക് ഉയര്‍ത്തി. 1801 ല്‍ ലണ്ടനില്‍ ജനിച്ച ന്യൂമാന്റെ ‘ലീഡ് കൈന്‍ഡ്‌ലി ലൈറ്റ്’ എന്ന പ്രശസ്തമായ പ്രാര്‍ഥനാഗീതവും സാഹിത്യസംഭാവനകളും ഏറെ ശ്രദ്ധേയമാണ്.
ഇടിക്കിയിലെ തൊടുപുഴയില്‍ ന്യൂമാന്‍ കോളജ് ഇദ്ദേഹത്തിന്റെ പേരിലുള്ളതാണ്. ഇതിന് പുറമെ ഹംഗേറിയന്‍ പുരോഹിതന്‍ കര്‍ദിനാള്‍ യോസെഫ് മിന്‍ഡ്‌സെന്റിയുടെ ‘ദൈവദാസനെന്ന നിലയിലുള്ള വീരോചിത നന്മകള്‍’ക്കും മാര്‍പാപ്പ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയിരുന്നു.