ലൊസാഞ്ചലസ്: ഗ്രാമിയുടെ 61-ാമത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഗീത ലോകത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ഗ്രാമി പുരസ്‌കാരങ്ങള്‍ ലൊസാഞ്ചലസിലെ സ്റ്റേപ്പിള്‍ സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു. എണ്‍പത്തിനാല് വിഭാഗങ്ങളിലാണ് ഗ്രാമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഗ്രാമി പുരസ്‌കാരങ്ങളില്‍ പെണ്‍മുന്നേറ്റമാണുണ്ടായത്. മികച്ച ആല്‍ബം (ഗോള്‍ഡന്‍ അവര്‍) അടക്കം 4 പുരസ്‌കാരങ്ങള്‍ കെയ്‌സി മസ്‌ഗ്രേവ്‌സ് നേടി. മികച്ച കണ്‍ട്രി ആല്‍ബം, മികച്ച കണ്‍ട്രി സോങ്, മികച്ച കണ്‍ട്രി സോളോ എന്നീ പുരസ്‌കാരങ്ങളും മസ്‌ഗ്രേവ്‌സ് സ്വന്തമാക്കി.
കറുത്തവര്‍ക്കെതിരായ വംശീയവിദ്വേഷവും പൊലീസ് അതിക്രമങ്ങളും പ്രമേയമായ ചൈല്‍ഡിഷ് ഗംബിനോയുടെ (ഡോണള്‍ഡ് ഗ്ലോവര്‍) ‘ദിസ് ഈസ് അമേരിക്ക’ മികച്ച ഗാനം, മികച്ച റിക്കോര്‍ഡ്, മികച്ച റാപ്, മികച്ച മ്യൂസിക് വിഡിയോ പുരസ്‌കാരങ്ങള്‍ നേടി. മികച്ച റാപ് ആല്‍ബം: ‘ഇന്‍വേഷന്‍ ഓഫ് പ്രൈവസി’, കാര്‍ഡി ബി മികച്ച റാപ് ഗാനം : ‘ഗോഡ്‌സ് പ്ലാന്‍’, ഡ്രേക്. മികച്ച പോപ് ഗ്രൂപ്പ് പെര്‍ഫോമന്‍സ്: ‘ഷാലോ’, ലേഡി ഗാഗ, ബ്രാഡ്‌ലി കൂപ്പര്‍.
2017ല്‍ അന്തരിച്ച പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ക്രിസ് കോര്‍ണലും അവാര്‍ഡ് ജേതാക്കളില്‍ ഉള്‍പ്പെടുന്നു. ‘വെന്‍ ബാഡ് ഡസ് ഗുഡ്’ എന്ന ഗാനത്തിനാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്.അമേരിക്കന്‍ ഗായകരായ ഫാല്‍ഗുനി ഷാ, പ്രശാന്ത് മിസ്ത്രി, സ്നാതം കൗര്‍ എന്നീ മൂന്നു സംഗീതജ്ഞര്‍ ഇന്ത്യന്‍ സംഗീതവുമായി ബന്ധമുള്ളവരുടെ അവസാന ഘട്ട തിരഞ്ഞെടുപ്പില്‍ ഇടം പിടിച്ചിരുന്നു.
Discussion about this post