ലണ്ടൻ: ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് അന്തരിച്ചു . 96 വയസായിരുന്നു. കിരീടധാരണത്തിന്റെ എഴുപതാം വർഷത്തിലാണ് രാജ്ഞിയുടെ അന്ത്യം. സ്‌കോട്ട്‌ലൻറിലെ ബാൽമോറൽ കാസിലിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാൽ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി.
കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ പ്രിൻസസ് ആനിയും ബാൽമോറൽ കാസിലിൽ രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1952 ൽ രാജഭരണമേറ്റു. അച്ഛൻ ജോർജ് ആറാമൻറെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭാരം ഏറ്റത്. ഏറ്റവും കൂടുതൽ കാലം ബ്രിട്ടൻ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി.
2002 ൽ രാജഭരണത്തിൻറെ സുവർണ ജൂബിലിയാഘോഷിച്ചു. 2012 ൽ വജ്ര ജൂബിലിയും ആഘോഷിച്ചു. 2015 ൽ വിക്ടോറിയയുടെ റെക്കോർഡ് മറികടന്നു. അയർലൻറ് സന്ദർശിച്ച ആദ്യത്തെ ബ്രിട്ടിഷ് ഭരണാധികാരിയാണ് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളിൽ ഒരാളായിരുന്നു രാജ്ഞി.1947ൽ ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹനിശ്ചയം നടന്നു. ചാൾസും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടൻറെ രാജ്ഞിയാകുന്നത്.
Discussion about this post