സിഡ്‌നി : കോടികള്‍ വിലമതിക്കുന്ന അത്യപൂര്‍വ ഇനത്തില്‍പ്പെട്ട പിങ്ക് ഡയമണ്ട് കണ്ടെത്തി. അംഗോളയിലെ ഖനിയില്‍ കണ്ടെടുത്ത വജ്രം മുന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്തതില്‍ ഏറ്റവും വലിപ്പമേറിയതാണെന്നാണ് ഓസ്‌ട്രേലിയന്‍ സൈറ്റ് ഓപ്പറേറ്റര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ വജ്രസമ്പന്നമായ ലുലോ ഖനിയില്‍ നിന്ന് കണ്ടെത്തിയ വജ്രത്തിന് ലുലോ റോസ് എന്നാണ് പേര്. 170 കാരറ്റാണ് വജ്രം. മുമ്പ് ഇത്തരത്തില്‍ ലഭിച്ച പിങ്ക് വജ്രങ്ങളൊക്കെ തന്നെയും വിറ്റ് പോയത് റെക്കോര്‍ഡ് വിലയ്ക്കായതിനാല്‍ ലുലോ റോസിനും വലിയ വിലയാണ് പ്രതീക്ഷിക്കുന്നത്.
Miners in Angola have unearthed a rare pure pink diamond believed to be the largest found in 300 years.
A 170 carat pink diamond — dubbed The Lulo Rose — was discovered at Lulo mine in the country's diamond-rich northeasthttps://t.co/UuvaTXRBmW
— AFP News Agency (@AFP) July 27, 2022
Also read : ഒറ്റ സിറിഞ്ച് കൊണ്ട് 30 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ : നിര്‍ദേശപ്രകാരമെന്ന് വാക്‌സിനേറ്റര്‍
വജ്രം ചെത്തി മിനുക്കി റെഡിയാക്കിയാല്‍ മാത്രമേ യഥാര്‍ഥ മൂല്യം കണക്കാക്കാനാകൂ. ഇങ്ങനെ പോളിഷ് ചെയ്‌തെടുക്കുമ്പോള്‍ വജ്രത്തിന്റെ 50 ശതമാനം വെയിറ്റും കുറയുമെങ്കിലും വിപണിയിലെത്തുമ്പോള്‍ വില ഉയര്‍ന്ന് തന്നെ നില്‍ക്കും. ലുലോ റോസ് അധികം വൈകാതെ തന്നെ ലേലത്തിന് വയ്ക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. 2017ല്‍ ഹോങ്‌കോങില്‍ നടന്ന ലേലത്തില്‍ 59.6 കാരറ്റിന്റെ പിങ്ക് സ്റ്റാര്‍ ലേലത്തില്‍ വിറ്റത് 71.2 മില്യണ്‍ യുഎസ് ഡോളര്‍ അഥവാ 568 കോടി രൂപയ്ക്കാണ്.
Discussion about this post