എക്‌സ്ട്രാ സോസിന് കൂടുതല്‍ പണം ആവശ്യപ്പെട്ടതിന് ന്യൂയോര്‍ക്കില്‍ യുവതികള്‍ റസ്റ്ററന്റ് അടിച്ചു തകര്‍ത്തു. കൂടുതല്‍ സോസ് നല്‍കണമെങ്കില്‍ 1 ഡോളര്‍ അധികമടയ്ക്കണമെന്ന് റസ്റ്ററന്റ് ജീവനക്കാര്‍ അറിയിച്ചതോടെ പ്രകോപിതരായ യുവതികള്‍ അക്രമം തുടങ്ങുകയായിരുന്നു.
ജൂലൈ നാലിന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് പേള്‍ ഒസോരിയ(27), ചിറ്റാര പ്ലസെന്‍ഷ്യ(25), താതിയാന ജോണ്‍സണ്‍ (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഫ്രൈസിനൊപ്പം കഴിയ്ക്കാന്‍ മൂവരും കൂടുതല്‍ സോസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് 1.75 ഡോളര്‍ ആവശ്യപ്പെട്ടതോടെ യുവതികള്‍ പ്രകോപിതരാകുകയായിരുന്നുവെന്നും കടയിലെ വിലപിടിപ്പുള്ള കംപ്യൂട്ടറുകള്‍ അടക്കം ഇവര്‍ നശിപ്പിച്ചതായും ജീവനക്കാരനായ റാഫേല്‍ നുസെസ് പറഞ്ഞു.
Just another typical day in NYC pic.twitter.com/vcnz2YQnp0
— Libs of TikTok (@libsoftiktok) July 6, 2022
Also read : ചൈനയെ മറികടക്കാന്‍ ഇന്ത്യ : 2023ല്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും
ടിക്ടോകിലൂടെ പ്രചരിച്ച വീഡിയോയില്‍ യുവതികള്‍ റസ്റ്ററന്റിന്റെ ചില്ലുകള്‍ തകര്‍ക്കുന്നതും സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുന്നതും കാണാം. ഇടയ്ക്ക് പാട്ടിനൊത്ത് ചുവട് വയ്ക്കുന്നുമുണ്ട്. കൗണ്ടറിനുള്ളില്‍ അതിക്രമിച്ച് കയറിയ യുവതികള്‍ സോസ് കുപ്പി ഷെല്‍ഫില്‍ നിന്നുമെടുത്താണ് പ്രതികാരം ചെയ്യുന്നത്. സംഭവത്തില്‍ പരിക്കേറ്റ റസ്റ്ററന്റ് ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെയും യുവതികളിലൊരാള്‍ ആക്രമിച്ചതായാണ് വിവരം. മൂവരെയും ജൂലൈ 15ന് കോടതിയില്‍ ഹാജരാക്കും.