ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ ഇപ്പോഴും പേടിയാണ് കുറേ ആളുകള്‍ക്കെങ്കിലും. പറ്റിക്കപ്പെടുമോ, പൈസ പോകുമോ എന്നൊക്കെയുള്ള പേടി ഇത്തരം സംഭവങ്ങള്‍ നിരവധി കണ്ടത് കൊണ്ടുണ്ടായതും കൂടിയാണ്. ഇപ്പോഴിതാ ഓണ്‍ലൈനിലൂടെ ഇത്തരത്തിലൊരു അനുഭവമുണ്ടായത് പങ്കു വച്ചിരിക്കുകയാണ് ജെന്‍ ബെഗാകിസ് എന്ന അമേരിക്കന്‍ യുവതി. പക്ഷേ പറ്റിക്കപ്പെട്ടതല്ല, മറിച്ച് തീരെ പ്രതീക്ഷിക്കാത്ത ഒരു സാധനം കൂടി ഓര്‍ഡിറനൊപ്പം എത്തിയതാണ് ജെന്നിനെ ഞെട്ടിച്ചത്.
i’m as terrified as i am confused
pic.twitter.com/0tSvkqK1Oo
— Jen Begakis (@jenbegakis) June 16, 2022
ആമസോണില്‍ കസേര ഓര്‍ഡര്‍ ചെയ്ത ജെന്നിന് ഇതിനൊപ്പം കിട്ടിയത് ഒരു രക്തസാംപിളാണ്. കസേര പാക്ക് ചെയ്തിരുന്ന ബോക്‌സിനുള്ളിലായിരുന്നു സാംപിള്‍. സംഭവം വീഡിയോ ആയി ചിത്രീകരിച്ച് യുവതി സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുകയും ചെയ്തതോടെ നിരവധി പേര്‍ യുവതിക്ക് പിന്തുണയുമായെത്തി. തനിക്കെന്താണ് പറയേണ്ടതെന്നറിയില്ലെന്നും ആകെ ഞെട്ടിയിരിക്കുകയാണെന്നുമാണ് ജെന്‍ ട്വിറ്ററില്‍ കുറിച്ചത്.
വീഡിയോ ഇതുവരെ അഞ്ച് ലക്ഷത്തിലധികം പേര്‍ കണ്ടു. നിരവധി പേര്‍ സംഭവം ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബോക്‌സിനുള്ളില്‍ സാംപിള്‍ വന്നത് എങ്ങനെയാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ലെന്നും സാംപിളുകള്‍ ആളുകളുടെ പേരോടെ അല്ലേ ഉണ്ടാവുക എന്നുമൊക്കെയാണ് ആളുകളുടെ ചോദ്യം.
Discussion about this post