ന്യൂയോര്‍ക്ക് : കാറില്‍ വെച്ച് ലൈംഗിക ബന്ധത്തിലൂടെ അസുഖം ബാധിച്ച യുവതിക്ക് ഇന്‍ഷുറന്‍സ് കമ്പനി 5.2 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് കോടതി വിധി. യുഎസിലെ മിസ്സോറിയിലുള്ള കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയായ ജിഇഐസിഒ(ഗയ്‌കോ) യുവതിക്ക് തുക നല്‍കണമെന്ന് വിധിച്ചത്.
A woman was awarded $5.2 million in a settlement from insurance company GEICO after contracting a sexually transmitted disease from her partner in his vehicle, which was insured by the company, court documents show. https://t.co/HNRlY6vAyz
— CNN (@CNN) June 10, 2022
ഹ്യൂമന്‍ പാപ്പിലോമ വൈറസ് ബാധിതയായ യുവതിയാണ് ഭീമമായ തുക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പങ്കാളിയുടെ ഇന്‍ഷൂര്‍ ചെയ്ത കാറിനുള്ളില്‍ വെച്ച് നടത്തിയ ലൈംഗിക ബന്ധത്തിലൂടെയാണ് തനിക്ക് രോഗം വന്നതെന്നും ഇതിനാല്‍ കമ്പനി തുക നല്‍കണമെന്നുമായിരുന്നു ആവശ്യം. പങ്കാളി അശ്രദ്ധമായി രോഗിയാക്കി എന്ന് കാട്ടി പരിക്കും നഷ്ടവും എന്ന ഇനത്തില്‍ പെടുത്തിയാണ് യുവതി തുക ആവശ്യപ്പെട്ടത്. കോടതി രേഖകളില്‍ എ.ഒ എന്നറിയപ്പെട്ട ഇവര്‍ 9.9 മില്യണ്‍ ഡോളറാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും മധ്യസ്ഥന്‍ ഇടപെട്ട് 5.2 മില്യണായി കുറയ്ക്കുകയായിരുന്നു.
Also read : ‘ഇതെന്താ സിനിമാ തിയേറ്ററോ? ‘ ഐഎഎസ് ഓഫീസറുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് പട്‌ന ജഡ്ജി
2017ല്‍ നടന്ന സംഭവത്തിന്റെ പേരില്‍ കഴിഞ്ഞതും വരാനിരിക്കുന്നതുമായി ചെലവുകള്‍ക്കുള്ള തുകയാണ് യുവതി ആവശ്യപ്പെട്ടിരുന്നത്. കമ്പനി ആദ്യം യുവതിയുടെ അവകാശ വാദം നിരസിച്ചിരുന്നെങ്കിലും കോടതി ഇടപെട്ടതോടെ തുക നല്‍കാതെ നിവൃത്തിയില്ല എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്.