ബാങ്കോക്ക് : കഞ്ചാവ് കൃഷിയും മെഡിക്കല്‍ ഉപയോഗത്തിനായി കഞ്ചാവ് കൈവശം വയ്ക്കുന്നതും കുറ്റകരമല്ലാതാക്കി തായ്ലന്ഡ്. വ്യാഴാഴ്ച ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നീക്കത്തോടെ കഞ്ചാവ് നിയപരമായി അംഗീകരിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി മാറിയിരിക്കുകയാണ് തായ്ലന്ഡ്.
Thailand has launched a campaign to give away 1 million free cannabis plants, a day after they eased the rules, allowing people to grow marijuana at home pic.twitter.com/iZ1SJdBAC9
— Reuters (@Reuters) June 10, 2022
കഞ്ചാവ് കൃഷി ചെയ്യുന്നതിന്റെ ഭാഗമായി കാര്‍ഷിക മന്ത്രാലയവുമായി സഹകരിച്ച് ഇന്ന് മുതല്‍ 1 ദശലക്ഷം കഞ്ചാവ് തൈകള്‍ വിതരണം ചെയ്യുമെന്ന് പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. പുതിയ നിയമം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.
Also read : ഇറാനില്‍ മോഷണക്കേസിലെ കുറ്റവാളികളുടെ വിരലുകള്‍ അറുക്കുമെന്ന് സൂചന : മനുഷ്യാവകാശസംഘടനകള്‍ രംഗത്ത്
എന്നാല്‍ മരുന്നുകളുടെ ഉപയോഗം, കൃഷി, വ്യാപാരം എന്നിവയ്ക്ക് മാത്രമാണ് അനുമതി. ഇപ്പോഴും കൊമേഷ്യല്‍ ഉപയോഗം ലൈസന്‍സില്ലാതെ സാധ്യമല്ല. പൊതുസ്ഥലത്ത് കഞ്ചാവ് വലിക്കുന്നതിന് മൂന്ന് മാസം തടവ് ശിക്ഷയും 800 ഡോളര്‍ പിഴയും തുടരും. ലഹരിയ്ക്കായി കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയാവും ലഭിക്കുക എന്ന് തായ് ആരോഗ്യമന്ത്രി അനുതിന്‍ ചരണ്‍വിരാകുല്‍ വ്യക്തമാക്കിയിട്ടുണ്ട്. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട കര്‍ശന നിയന്ത്രണങ്ങള്‍ വിനോദസഞ്ചാരികള്‍ക്കും ബാധകമാണ്.
Discussion about this post