വധശിക്ഷ നിര്‍ത്തലാക്കാനൊരുങ്ങി മലേഷ്യ : ബദല്‍ രീതികള്‍ ഏര്‍പ്പാടാക്കും

ക്വാലാലംപൂര്‍ : നിര്‍ബന്ധിത വധശിക്ഷ ഒഴിവാക്കാനൊരുങ്ങി മലേഷ്യ. വെള്ളിയാഴ്ച ഇത് സംബന്ധിച്ചിറക്കിയ സര്‍ക്കാര്‍ പ്രസ്താവനയെ വിവിധ മനുഷ്യാവകാശ സംഘടനകളും പുരോഗമന പ്രസ്ഥാനങ്ങളും സ്വാഗതം ചെയ്തു. നിലവില്‍ കൊലപാതകം, ലഹരിക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കാണ് മലേഷ്യയില്‍ വധശിക്ഷയുള്ളത്.

ഗുരുതര കുറ്റകൃത്യങ്ങള്‍ക്കുള്ള നിര്‍ബന്ധിത വധശിക്ഷ ഒഴിവാക്കുമെന്നും ബദല്‍ ശിക്ഷാ രീതികള്‍ കോടതികളുടെ വിവേചനാധികാരത്തിന് വിടുകയാണെന്നും മലേഷ്യന്‍ നിയമമന്ത്രി വാന്‍ ജുനൈദി തുനാകു അറിയിച്ചു. എല്ലാവരുടെയും അവകാശസംരക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യമെന്നും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതില്‍ രാജ്യനേതൃത്വത്തിന്റെ സുതാര്യത നടപടിയിലൂടെ പ്രതിഫലിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also read : ‘ഹൃദയത്തില്‍ ശ്രീകൃഷ്ണ’ : ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് പൂര്‍വവിദ്യാര്‍ഥി സംഗമവും 58ാമത് സ്ഥാപകദിനാഘോഷവും ജൂലൈ 17, 18 തീയതികളില്‍

വധശിക്ഷ ഒഴിവാക്കുമെന്ന് മലേഷ്യ നേരത്തേയും പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് മനുഷ്യാവകാശ സംഘടനകള്‍ ക്യാംപെയ്‌നുകളുമായി രംഗത്തെത്തിയതോടെയാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുരോഗമനപരമായ തീരുമാനം.

Exit mobile version