ന്യൂയോര്‍ക്ക് : വിചാരണയ്ക്കിടെ കോടതി മുറിയില്‍ പാറ്റകളെ തുറന്നു വിട്ട് യുവതി. യുഎസിലെ ആല്‍ബനി സിറ്റിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.
Fuming in the court: A courthouse in upstate New York was closed for fumigation after hundreds of cockroaches were released during an altercation that broke out at an arraignment, according to court officials. https://t.co/87NkzQmnS3 #odd
— AP Oddities (@AP_Oddities) June 8, 2022
വിചാരണയ്ക്കിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് പ്രതിയായ സ്ത്രീ പാറ്റകളെ തുറന്ന് വിടുകയായിരുന്നു. കോടതി നടപടികള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചയാളെ തടഞ്ഞതിന് പിന്നാലെയായിരുന്നു ‘പാറ്റ ആക്രമണം’. നൂറ് കണക്കിന് പാറ്റകളെ കൊണ്ട് കോടതി മുറി നിറഞ്ഞതോടെ ഇവയെ തുരത്താന്‍ കോടതി താല്ക്കാലികമായി നിര്‍ത്തിവെച്ചു. പുകയിട്ട് പാറ്റകളെ നശിപ്പിച്ച ശേഷമാവും ഇനി കോടതി തുറക്കുക.
Also read : സ്ത്രീധന പ്രശ്‌നം : യുപിയില്‍ 20കാരിയെ ജീവനോടെ ചുട്ടുകൊന്നു
കോടതി നടപടികള്‍ അലങ്കോലമാക്കിയതിന് 34കാരിയായ സ്ത്രീയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചതായാണ് വിവരം.