ഭൂമിയിലെ ഏറ്റവും വലിയ സസ്യത്തെ കണ്ടെത്തി ഗവേഷകര്‍. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ കടല്‍ത്തട്ടില്‍ കാണപ്പെടുന്ന റിബണ്‍ വീഡാണ് ഭൂമിയിലേക്കും വലിയ സസ്യമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പോസിഡോണിയ ഓസ്ട്രാലിസ് എന്നാണ് ചെടിയുടെ ശാസ്ത്രനാമം. കടല്‍പ്പുല്ല് വിഭാഗത്തിലുള്ള സസ്യമാണിത്.
The sprawling seagrass, a marine flowering plant known as Posidonia australis, stretches for more than 112 miles (180 kilometers) https://t.co/S8DAWlllHi
— CNN International (@cnni) June 1, 2022
200 സ്‌ക്വയര്‍ കിലോമീറ്ററോളം വിസ്തീര്‍ണത്തില്‍ പരന്ന് കിടക്കുന്ന കടല്‍പ്പുല്ല് ശേഖരം ഒരേ വിഭാഗത്തില്‍ പെടുന്നതാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നമ്മുടെ കൊച്ചിയുടെ രണ്ടിരട്ടിയിലധികം വരുമിത്. ദി യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ലോകപൈതൃക പട്ടികയിലിടം നേടിയ ഷാര്‍ക്ക് ബേ പ്രദേശത്ത് ആകസ്മികമായിട്ടായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍. ജനിതക പരിശോധനയിലൂടെയാണ് ഇവയെല്ലാം ഒരേ വിഭാഗത്തില്‍പ്പെടുന്ന ചെടികളാണെന്ന് തിരിച്ചറിഞ്ഞത്.
Also read : വരന്‍ വേണ്ട : സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി, മാലയും സിന്ദൂരവുമടക്കം റെഡി
പത്ത് വ്യത്യസ്ത ലൊക്കേഷനുകളില്‍ നിന്നായി ചെടിയുടെ സാമ്പിളുകള്‍ ഗവേഷകര്‍ ശേഖരിച്ചിരുന്നു. പൂക്കളോ പഴങ്ങളോ ഉണ്ടാവാത്ത വെജിറ്റേറ്റീവ് ഗ്രോത്ത് ആണ് ചെടിയ്ക്കുള്ളത്. ഇലകളായും തണ്ടുകളായും ഇവ പരന്ന് കിടക്കും. ഓരോ വിത്തിലും പേരന്റ് ജീനോം നൂറ് ശതമാനവും കാണും. പൂക്കളോ പഴങ്ങളോ ഉത്പാദിപ്പിക്കാതെ തന്നെ പ്രതികൂല സാഹചര്യങ്ങളിലും വളരാനുള്ള ചെടിയുടെ കഴിവിനെപ്പറ്റി പഠിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍.
Discussion about this post