ചോങ്ക്വിങ് : റണ്‍വേയില്‍ നിന്ന് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ചൈനയില്‍ ടിബറ്റന്‍ വിമാനത്തിന് തീപിടിച്ചു. ചോങ്ക്വിങ്ങില്‍ നിന്ന് ടിബറ്റിലെ ന്യിംഗ്ചിയിലേക്ക് പോവുകയായിരുന്ന വിമാനത്തിനാണ് തീപിടിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം.
According to reports, at about 8:00 on May 12, a Tibet Airlines flight deviates from the runway and caught fire when it took off at Chongqing Jiangbei International Airport.#chongqing #airplane crash #fire pic.twitter.com/re3OeavOTA
— BST2022 (@baoshitie1) May 12, 2022
തീയും പുകയും ഉയരുന്ന വിമാനത്തില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. വിമാനത്തിലുണ്ടായിരുന്ന 113 യാത്രക്കാരെയും 9 ജീവനക്കാരെയുമടക്കം എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. യാത്രക്കാരില്‍ ചിലര്‍ക്ക് ചെറിയ പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നാണ് വിവരം.
Also read : വെള്ളമാണെന്ന് കരുതി സാനിറ്റൈസര്‍ കുടിച്ചു : ജപ്പാനില്‍ സ്കൂള്‍ അത്ലറ്റുകള് ആശുപത്രിയില്‍
വിമാനം റണ്‍വേയില്‍ ഓടിത്തുടങ്ങിയപ്പോഴാണ് സാങ്കേതിക തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. അപ്പോഴേക്കും വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ രംഗത്തെത്തി വിമാനത്തിന്റെ തീ അണച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post