ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കില്‍ ടൈംസ് സ്‌ക്വയറിന് സമീപം മാന്‍ഹോളിനുള്ളില്‍ വന്‍ പൊട്ടിത്തെറി. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയുണ്ടായ അപ്രതീക്ഷിത സ്‌ഫോടനത്തില്‍ ജനം പരിഭ്രാന്തരായി ചിതറിയോടി.
🔴#MAINTENANT | Explosion and panic in Times Square in the USA.
—ꜱᴛᴀʏ ᴛᴜɴᴇᴅ
🔴#BREAKING #TimesSquare #times #USA #America #AmericaNews #Russia #Ukraine #RussiaUkraine #UkraineRussiaWar #UkraineUnderAttack pic.twitter.com/SKCultw8ZS— Suriye Sınır Muhafız Golemi War Cebeci (@_M0CK1NG) April 10, 2022
പവര്‍ കേബിളിലെ തകരാര്‍ മൂലമാണ് മാന്‍ഹോളില്‍ തീപിടുത്തവും പൊട്ടിത്തെറിയുമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഏത് തരത്തിലുള്ള മാന്‍ഹോളിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ഇതുവരെ സ്ഥരീകരിച്ചിട്ടില്ല.
അഗ്നിരക്ഷാ സേനാംഗങ്ങള്‍ തീ അണയ്ക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായ മാന്‍ഹോളില്‍ നിന്നും മറ്റ് രണ്ടെണ്ണത്തില്‍ നിന്നും ഉയര്‍ന്ന ഇരുണ്ട ചാരനിറത്തിലുള്ള പുക നിറഞ്ഞ് സിറ്റിയിലെ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചതല്ലാതെ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.