മനാമ : ഹിജാബ് ധരിച്ചെത്തിയതിന് യുവതിക്ക് പ്രവേശനം നിഷേധിച്ച ഇന്ത്യന്‍ റസ്റ്ററന്റ് അടച്ചു പൂട്ടി അധികൃതര്‍. ബഹ്റൈനിലെ അദ്ലിയയിലുള്ള ലാന്റേണ്‍സ് റസ്റ്ററന്റ് ആണ് പൂട്ടിയത്.
Bahrain authorities shut an Indian restaurant for allegedly denying entry to a woman wearing a veil
The alleged incident took place at the Lanterns restaurant, located in the Adliya area of the country’s capital Manama. https://t.co/czA3dc9tDg
— scroll.in (@scroll_in) March 27, 2022
ഹിജാബ് ധരിച്ചെത്തിയതിനാല്‍ യുവതിക്ക് ഹോട്ടലില്‍ പ്രവേശനം നിഷേധിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന് അതോറിറ്റി അധികൃതര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.
എന്നാല്‍ തങ്ങളുടെ അറിവോടെയല്ല സംഭവം നടന്നതെന്നാണ് റസ്റ്ററന്റ് അധികൃതര്‍ നല്കുന്ന മറുപടി. കഴിഞ്ഞ 35 വര്‍ഷമായി ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ എല്ലാ രാജ്യക്കാരോടും ഒരുപോലെ പെരുമാറുന്നവരാണെന്നും ഏതൊരാള്‍ക്കും ഇവിടെ സ്വന്തം വീട്ടിലെന്ന പോലെ ആസ്വദിക്കാമെന്നുമാണ് ഇവര്‍ പ്രസ്താവനയിലറിയിച്ചിരിക്കുന്നത്. തെറ്റ് ചെയ്ത മാനേജറെ സസ്പെന്‍ഡ് ചെയ്തതായും ഇവര്‍ വ്യക്തമാക്കി.
#Hijab issue at Lanterns Restaurant In Bahrain which created unnecessarily by an employee. pic.twitter.com/Vffl9Xmw5L
— Mohideen AbdulKhader🇮🇳📚 (@mohideen5) March 27, 2022
നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രാജ്യത്തെ നിയമങ്ങള്‍ക്ക് വിരുദ്ധമായ നിയന്ത്രണങ്ങള്‍ നടപ്പാക്കരുതെന്നും ആളുകളോട് വിവേചനം കാണിക്കുന്ന നടപടികള്‍ അംഗീകരിക്കില്ലെന്നും അധികൃതര്‍ റസ്റ്ററന്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post