ആളുകള്‍ എപ്പോഴും ജിജ്ഞാസയോടെ ഉറ്റ് നോക്കുന്ന കാര്യമാണ് ലോകാവസാനം. ഈ ഭൂമിയുടെ അവസാനം എന്ന്, എങ്ങനെ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ നമ്മുടെയൊക്കെ ഉള്ളില്‍ ഡീഫോള്‍ട്ട് ആയി കിടക്കുന്നുണ്ട്.
2012 എന്ന ഹോളിവുഡ് സിനിമയും മായന്‍ കലണ്ടറുമൊക്കെ ഇതിനോടകം തന്നെ ലോകാവസാനത്തിന് പല ഡേറ്റുകള്‍ പ്രവചിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ ഐസക് ന്യൂട്ടന്റെ ലോകാവസാനം പ്രവചിക്കുന്ന കത്താണ് പുറത്തു വന്നിരിക്കുന്നത്. 1706ല്‍ എഴുതിയ കത്തില്‍ 2060ല്‍ ലോകാവസാനം ഉണ്ടാകുമെന്ന് ന്യൂട്ടന്‍ പറയുന്നു. തന്റെ പ്രവചനത്തെ പിന്തുണയ്ക്കാന്‍ ചില കണക്കുകൂട്ടലുകളും കുറിപ്പുകളും ന്യൂട്ടന്‍ കത്തിലുള്‍പ്പെടുത്തിയിട്ടുമുണ്ട്.
ഒരു വര്‍ഷത്തെ 12 മാസമായി കണക്കാക്കിയാണ് ന്യൂട്ടന്‍ പ്രവചനം നടത്തുന്നത്. എന്നാല്‍ അദ്ദേഹം ഒരു മാസത്തില്‍ 30 ദിവസങ്ങളേ കണക്കാക്കിയിട്ടുള്ളൂ. അതിനാല്‍ പ്രവചനത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും 20260ല്‍ തന്നെ ലോകാവസാനം എന്നാണ് കത്തിലുള്ളത്. ഇത് വൈകിയാലും നേരത്തേയാകാന്‍ സാധ്യതയൊന്നുമില്ലെന്നും കത്തില്‍ പറയുന്നു. കത്തിന്റെ ആധികാരികതയെക്കുറിച്ച് തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകാവസാനത്തിന് ഇനി 38 വര്‍ഷങ്ങളെ ഉള്ളൂവെന്ന് ചിലരെങ്കിലും വിശ്വസിച്ച മട്ടാണ്. ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലാണ് ഇപ്പോള്‍ കത്ത് സൂക്ഷിച്ചിരിക്കുന്നത്.
Sir Isaac Newton’s missing letter from 1704 was discovered in 1969.
Few have heard of it.
In it he calculated the date for the end of the world.
He confidently stated the world would end in 2060, adding: "It may end later, but I see no reason for its ending sooner” pic.twitter.com/zlv0yZv0WP
— Brian Roemmele (@BrianRoemmele) October 24, 2021
പതിനേഴാം നൂറ്റാണ്ടില്‍ തന്റെ കാലത്ത് തന്നെ പരമ്പരാഗത വിശ്വാസങ്ങളോടും കീഴ്‌വഴക്കങ്ങളോടും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണ് ന്യൂട്ടന്‍. ന്യൂട്ടന്റെ മരണാനന്തരം പ്രസിദ്ധീകരിച്ച observations upon the prophecies of daniel and the apocalypse of st.john എന്ന പുസ്തകത്തില്‍ ബൈബിള്‍ പ്രവചനം അവസാനകാലം വരെ ആര്‍ക്കും മനസ്സിലാകില്ലെന്നും അതിനെ അംഗീകരിക്കാത്തവര്‍ ഉണ്ടാകുമെന്നും പറയുന്നുണ്ട്.
1689ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തിരഞ്ഞെടുക്കപ്പെട്ട് തിരിച്ച് വന്നതോടെ രോഗശയ്യയിലായ ന്യൂട്ടന്‍ തന്റെ അവസാന വര്‍ഷങ്ങള്‍ ഈയത്തില്‍ നിന്നും രസത്തില്‍ നിന്നും സ്വര്‍ണമുണ്ടാക്കാനുള്ള ഗവേഷണങ്ങള്‍ക്കാണ് ചിലവഴിച്ചത്. 1725 ആയപ്പോഴേക്കും തീര്‍ത്തും തളര്‍ന്ന അവസ്ഥയിലെത്തി. ഒടുവില്‍ 1727 മാര്‍ച്ച് 20ന് തന്റെ 85ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.