കീവ് : ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ ന്യൂസ് ചാനലായ ഫോക്‌സ് ന്യൂസിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വീഡിയോ ജേണലിസ്റ്റ് പിയറി സക്‌സെവ്‌സ്‌കി(55), കണ്‍സള്‍ട്ടന്റ് ഒലെക്‌സാണ്ട്ര സാഷ കുഷ്യനോവ(24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന കറസ്‌പോണ്ടന്റ് ബെഞ്ചമിന്‍ ഹാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ തുടരുകയാണ്.
Two Fox News journalists killed in Ukraine, network says https://t.co/lgKu9bHfaO
— BBC News (World) (@BBCWorld) March 15, 2022
റഷ്യന്‍ ആക്രമണത്തില്‍ ഇവരുടെ കാറിന് നേരെ വെടിവയ്പ്പുണ്ടായതായാണ് വിവരം. ഉക്രെയ്‌നിയന്‍ മാധ്യമപ്രവര്‍ത്തകയായ സാഷ ഇവിടെ ഫോക്‌സ് ന്യൂസിന്റെ കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുകയായിരുന്നു. ഫോക്‌സ് ന്യൂസിന്റെ ഇന്റര്‍നാഷണല്‍ ന്യൂസ് വിഭാഗത്തിലായിരുന്നു പിയറി. ഫോക്‌സിന് വേണ്ടി ഇറാഖ്, അഫ്ഗാനിസ്താന്‍, സിറിയ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പിയറി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരുവരുടെയും മരണത്തില്‍ കമ്പനി അനുശോചനം രേഖപ്പെടുത്തി.
ഇതുവരെ മൂന്ന് അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരാണ് ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനായ ബ്രന്റ് റെനോഡ് കഴിഞ്ഞയാഴ്ച ഉക്രെയ്‌നില്‍ വെടിയേറ്റ് മരിച്ചിരുന്നു.
Discussion about this post