ജയുക്രൈനിൽ റഷ്യ ആക്രമണം തുടരുമ്പോഴും ചില നല്ല വാർത്തകളും വരുന്നുണ്ട്. തങ്ങളുടെ മാതൃരാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതിനിടയിൽ ഒരുമിച്ച് ജീവിച്ച് പോരാടാൻ തീരുമാനിച്ചിരിക്കുകയാണ് യുക്രൈനിലെ രണ്ട് സൈനികർ. ഞായറാഴ്ച യുദ്ധഭൂമിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. 112 ബ്രിഗേഡിലെ ടെറിട്ടോറിയൽ ഡിഫൻസിലെ ലെസ്യയും വലേരിയുമാണ് വിവാഹിതരായത്.
ഐപിഎൽ : ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും
സൈനിക വേഷത്തിൽ തന്നെയായിരുന്നു ഇരുവരും ചടങ്ങിനെത്തിയത്. വധുവിന്റെ കയ്യിൽ ബൊക്കയും തലയിൽ കിരീടവും ഉണ്ടായിരുന്നു എന്ന വ്യത്യാസം മാത്രം. ദമ്പതികളെ ആശിർവദിക്കാൻ പുരോഹിതനും ഉണ്ടായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പും സമാനമായ തരത്തിൽ മറ്റൊരു വിവാഹവും യുക്രൈനിൽ നടന്നിരുന്നു. ദമ്പതികളായ ക്ലെവെറ്റ്സും നതാലിയ വ്‌ലാഡിസ്ലേവും ഒഡെസയിലെ ബോംബ് ഷെൽട്ടറിൽ വച്ചാണ് വിവാഹിതരായത്.
അതേസമയം റഷ്യൻ ആക്രമണം 12ാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. തുടക്കം മുതൽ ചെറുത്ത് നിൽക്കുന്ന ഖാർഖീവ്, തെക്കൻ നഗരമായ മരിയുപോൾ , സുമി നഗരങ്ങളെ വളഞ്ഞ് ഉപരോധിക്കുന്ന റഷ്യൻ സേന ഷെല്ലാക്രമണും വ്യോമാക്രമണവും നിർത്താതെ തുടരുകയാണ്. അതിനിടെ റഷ്യ യുക്രൈൻ മൂന്നാംവട്ട സമാധാന ചർച്ച ഇന്ന് നടക്കും.